യു.ഡി.എഫ് സർക്കാർ വാഗ്ദാനങ്ങൾ പാലിക്കും: മന്ത്രി അബ്ദുൽ ഗഫൂർ
Sunday 24 May 2026 1:54 AM IST
പറവൂർ: തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. ഫെഡറേഷൻ ഒഫ് എൻജിനയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ (ഫീല) 12-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വകുപ്പുകൾക്കും ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ ഓരോന്നും പഠിച്ച് എത്രയും വേഗം പരിഹാരം കണ്ടെത്തുന്നതിനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫീല സംസ്ഥാന പ്രസിഡന്റ് ശുഭ സുനിൽ അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി നെവിൽ വില്യംസൺ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.കെ. ബിജു, കെ.ജി. സന്ദീപ്, ആർ.എസ്. അനിൽകുമാർ, ലൈജി സജീവൻ, സാറാ സൂര്യ ജോർജ്, അഡ്വ. ബി.എസ്. ഷിബു തുടങ്ങിയവർ സംസാരിച്ചു.