SignIn
Kerala Kaumudi Online
Monday, 25 May 2026 4.01 AM IST

'പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മി പാഠ്യവിഷയമാക്കണം'

പള്ളുരുത്തി: കവി തിലകൻ പണ്ഡിറ്റ് കെ.പി.കറുപ്പന്റെ കൃതിയായ ജാതിക്കുമ്മി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ.നന്ദകുമാർ ആവശ്യപ്പെട്ടു. പണ്ഡിറ്റ് കെ. പി. കറുപ്പന്റെ 142-ാം ജയന്തി ദിനത്തിൽ ഹിന്ദു ഐക്യവേദി പെരുമ്പടപ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പരിഷ്കർത്താവെന്ന നിലയിൽ അദ്ദേഹം സമൂഹത്തിന് നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പി.ആർ.അജാമളൻ അദ്ധ്യക്ഷനായി. കെ.കെ.റോഷൻ കുമാർ, ജോസ് ക്രിസ്റ്റഫർ സേവ്യർ, പി.എസ്.പ്രമോദ്, കെ.എ. ബാബു, വി.ബി.ഗോപിദാസ്, എ. കെ.അജയകുമാർ നായ്ക്ക്, പ്രദീപ്, ഇ.വി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു. അഴകിയ കാവ് ക്ഷേത്ര പരിസരത്ത് നടന്ന അനുസ്മരണം ടി.എസ്.സനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.പി.പത്മനാഭൻ, പി.പി.മനോജ്, പി.വി.ജയകുമാർ, എം.എച്ച് ഭഗവൽ സിംഗ്, എ.ആർ.അശോകൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL