'വഖഫ് ബോർഡ് പിരിച്ചുവിടണം'
വൈപ്പിൻ:കേരള വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ഭൂസംരക്ഷണസമിതിരക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരിഎന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ഇവർ പറഞ്ഞു. നിയമവിരുദ്ധമായി വഖഫ് രജിസ്റ്ററിൽ 2019 ൽ 41-ാം നമ്പറായിട്ടാണ് മുനമ്പത്തെ 404.76 ഏക്കർ ഭൂമി ഉൾപ്പെടുത്തിയത്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ മുനമ്പം വിഷയം കൂടുതൽ സങ്കീർണ്ണമാക്കുവാനാണ് വഖഫ് ബോർഡ് ശ്രമിക്കുന്നതെന്നും അപൂർണവും തെറ്റായതുമായ തീരുമാനങ്ങൾ എടുക്കുന്ന വഖഫ് ബോർഡ് പിരിച്ചു വിടണമെന്നും ഇവർ ആവശ്യപ്പെട്ടു.