തിരുനാൾ സമാപിച്ചു
കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ പെന്തക്കോസ്ത തിരുനാൾ സമാപിച്ചു. പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ മുഖ്യ കാർമ്മികനായി. തിരുനാൾ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. 50 പേരടങ്ങിയ പ്രസുദേന്തി കൂട്ടായ്മ ആഘോഷങ്ങൾക്കും ബസിലിക്ക റെക്ടർ ഫാ.ജെറോം ചമ്മിണിക്കോടത്ത്, സഹ വികാരിമാർ ആന്റണി ഷൈൻ കാട്ടുപറമ്പിൽ, ജിക്സൺ ജോണി ചേരിയിൽ, അമൽ ആന്റണി മാളിയേക്കൽ എന്നിവർ തിരുനാളിനും നേതൃത്വം നൽകി. 31ന് നടക്കുന്ന എട്ടാം തിരുനാൾ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത വികാരി മാത്യു കല്ലിങ്കൽ മുഖ്യ കാർമ്മികനാകും.