SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.35 PM IST

ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ തട്ടിയെടുത്ത് കടന്നു

കൊച്ചി: ട്രെയിൻ വേഗത കുറച്ചു നീങ്ങുന്നതിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത മോഷ്ടാവ് പ്ലാറ്റ്ഫോമിൽ ചാടിയിറങ്ങി കടന്നുകളഞ്ഞു. കളമശേരി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ 7നായിരുന്നു സംഭവം.

കോട്ടയം-നിലമ്പൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരൻ തൃശൂർ ചേലക്കര വേങ്ങനെല്ലൂർ കളത്തിൽവീട്ടിൽ ശങ്കരനാരായണന്റെ (67) 25,000 രൂപ വിലയുള്ള സ്മാർട്ട് ഫോണാണ് കവർന്നത്. തൃപ്പൂണിത്തുറയിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് പോവുകയായിരുന്നു യാത്രക്കാരൻ. ട്രെയിൻ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നതിനിടെയാണ് കോച്ചിൽ ഉണ്ടായിരുന്ന യുവാവ് യാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് പ്ലാറ്റ്ഫോമിൽ ചാടിയിറങ്ങിയത്. ഇയാൾ അന്യസംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നു. എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL