
കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയുടെ പോഷക സംഘടനയായ ആർ. ശങ്കർ സ്മാരക കുടുംബ യൂണിറ്റിന്റെ കീഴിലുള്ള ഗുരുദേവൻ മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ (പുരുഷ മൈക്രോ)11-ാമത് വാർഷികയോഗം കെ.കെ. സുന്ദരന്റെ വീട്ടിൽ നടന്നു. ശാഖാ പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം ശാഖാസെക്രട്ടറി കെ.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കെ.ആർ. സലി (കൺവീനർ), എസ്. ഗോപാലകൃഷ്ണൻ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. മൈക്രോ കൺവീനർ കെ.ജി. ബാബു, അരുൺ അജയഘോഷ്, ആർ.ശങ്കർ കുടുംബ യൂണിറ്റ് പ്രസിഡന്റ് പി.എൻ. അനിൽകുമാർ, സെക്രട്ടറി ലതാ അജയഘോഷ്, മൈക്രോ ജോയിന്റ് കൺവീനർ പി.എൻ. സത്യൻ, എ.ജി. മനോജ് വരടാത്ത്, കെ.എസ്. സുജിത്ത്, എം.കെ. അനിൽകുമാർ, കെ.ആർ.സലി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |