പഠനോപകരണങ്ങൾ വിതരണം ചെയ്തു
Monday 25 May 2026 1:19 AM IST
ഇടുക്കി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിദ്യാർത്ഥികൾക്കായി അനുവദിച്ച പഠനോപകരണങ്ങൾ 1529-ാം നമ്പർ മുരിക്കാശേരി ശാഖയിൽ വിതരണം ചെയ്തു. ശാഖായോഗം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ ശാന്തികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ബാബു പാലോലിൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത്, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബിബിൻ കുന്നിനിയിൽ, അമൽ അശോകൻ, രാധശശി എന്നിവർ ആശംസകൾ അർപ്പിച്ചു. ശാഖാ സെക്രട്ടറി മോഹനൻ പ്ലാക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് സുകുമാരൻ ശരംകുത്തിയിൽ നന്ദിയും പറഞ്ഞു. ബിനോയി തവളയങ്കൽ, മനോജ്, ഷാജി, രഞ്ജിത്ത്, കൗസല്യ, ജിജി വരമ്പൻപ്ലാക്കൽ, മോഹനൻ എന്നിവർ നേതൃത്വം നൽകി.