
ഇടുക്കി:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള തൂഫാൻറാലിയുടെയും 'നാട്ടൊരുമ - 2026'' ലോഗോ പ്രകാശനത്തിന്റെയും ഉദ്ഘാടനം റോയ് കെ പൗലോസ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര ജിന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഉസ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |