കട്ടപ്പന:അമ്പലപ്പാറ ശ്രീശുഭാനന്ദ തപോഗിരിയിലേക്ക് സംഘടിപ്പിക്കുന്ന ഈ വർഷത്തെ തീർത്ഥാടനം നാളെ മുതൽ 17 വരെ നടക്കും. ഗുരുദേവന്റെ ദിവ്യ തപസ്സിന്റെ പൂർത്തീകരണത്തിന്റെ 112-ാം വാർഷികം കൂടിയാണ് ഈ വർഷം. ആത്മബോധോദയ സംഘത്തിന്റെയും അമ്പലപ്പാറ ശ്രീശുഭാനന്ദ തപോഗിരി സേവാസമിതിയുടെയും ആഭിമുഖ്യത്തിലാണ് പന്ത്രണ്ടു ദിവസം നീളുന്ന തീർത്ഥാടന പരിപാടികൾ സംഘടിപ്പിക്കുന്നത്. 6 ന് രാവിലെ ആറിന് തപോഗിരി മുഖ്യാചാര്യൻ സ്വാമി കൃഷ്ണദാസ് തൃക്കൊടിയേറ്റുന്നതോടെ തീർത്ഥാടന പരിപാടികൾക്ക് തുടക്കമാകും. 17 ന് നടക്കുന്ന ചടങ്ങുകളാണ് മുഖ്യ തീർത്ഥാടന ദിനമായി ആചരിക്കുന്നത്. അന്നേദിവസം പള്ളിക്കെട്ട് സ്വീകരണം ഉൾപ്പെടെയുള്ള വിശേഷാൽ ചടങ്ങുകൾ നടക്കും.തീർത്ഥാടന ദിവസങ്ങളിൽ പ്രഭാതഭേരി, ഗുരുപൂജ, ദീപാരാധന, ദീപക്കാഴ്ച്ച, വിശേഷാൽ ആരാധനകൾ, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. 17 ന് സംഘടിപ്പിക്കുന്ന സമ്മേളനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ആത്മബോധോദയസംഘം കർമ്മകർത്താവ് സ്വാമി സൂക്ഷ്മാനന്ദ അദ്ധ്യക്ഷത വഹിക്കും.സിറിയക് തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുമെന്നും കെ.സുധാകരൻ, കെ.തങ്കപ്പൻ, മഹിൻ മനോജ്, സിജുമോൻ വി. ടി, ആർ.ബിജു എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |