SignIn
Kerala Kaumudi Online
Saturday, 07 November 2026 10.11 AM IST

കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

hob-kalolsavam-final

കട്ടപ്പന: കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസിൽ തുടക്കമായി. റോയ് കെ പൗലോസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷനായി. ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ.ജോർജ് തകിടിയേൽ കലോത്സവ സുവനീർ പ്രകാശനം ചെയ്തു. കട്ടപ്പന ഡി.ഇ.ഒ സുജിത് പി.കെ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ സി.രാജശേഖരൻ സന്ദേശം നൽകി. മാനേജർ മോൺ. അബ്രാഹം പുറയാറ്റ്, ജനറൽ കൺവീനർ ജിജി ജോർജ്, കൺവീനർമാരായ വിൻസി സെബാസ്റ്റ്യൻ, ബിനോയി മാത്യു, സൈജുമോൻ ജോസഫ്, ജോബി മാത്യു, അനീഷ് ആനന്ദ് എന്നിവർ സംസാരിച്ചു. 'സർഗധാര'എന്ന പേരിൽ നടക്കുന്ന കലോത്സവത്തിൽ 76 സ്‌കൂളുകളിൽ നിന്നായി 4500ലേറെ വിദ്യാർഥികൾ മത്സരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL