ദ്വൈവാർഷിക ജനറൽ ബോഡി
Monday 25 May 2026 12:13 AM IST
പാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാത്തിപ്പാലം വള്യായി - കൂരാറ യൂണിറ്റുകളുടെ ദ്വൈവാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും പത്തായക്കുന്നിലെ പാട്യം എൽ.പി സ്കൂളിൽ നടന്നു. പ്രസിഡന്റ് കെ.കെ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി.പി ഭാർഗ്ഗവൻ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. സി.കെ രാജൻ, സി. ദിനേശൻ, സി.വി വിനോദൻ, എൻ.വി ബാബുരാജ്, കെ. സജീവൻ സംസാരിച്ചു. കെ.പി ഭാസ്കരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ.കെ. രവീന്ദ്രൻ (പ്രസിഡന്റ്), കെ. സജീവൻ (വൈസ് പ്രസിഡന്റ്), കെ.പി ഭാസ്കരൻ (ജനറൽ സെക്രട്ടറി), ടി.പി ഭാർഗ്ഗവൻ (സെക്രട്ടറി), ടി. ബാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.