SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.39 PM IST

ഓണവിപണിയിൽ കുടുംബശ്രീ തൂക്കിയത് 3 കോടി

kudum
കുടുംബശ്രീ

കണ്ണൂർ: ഓണപ്പൂക്കളം മുതൽ ഓണസദ്യവരെ ഒരുക്കി ജില്ലയിലെ കുടുംബശ്രീ നേടിയത് മൂന്നു കോടിയുടെ വരുമാനം. പൂക്കളമൊരുക്കാൻ നിറപൊലിമ, പച്ചക്കറികളുമായി ഓണക്കനി, ഓണസദ്യ, ഓണക്കിറ്റ് തുടങ്ങിയ പദ്ധതികളിലൂടെയാണ് നേട്ടം കൈവരിച്ചത്.

ജില്ലയിലാകെ 81സി.ഡി.എസുകളാണുള്ളത്. ഇവയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ 159 സ്ഥലങ്ങളിലായാണ് ഓണം വിപണന മേള സംഘടിപ്പിച്ചത്. ജില്ലാതല ഓണവിപണനമേളയും അതിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയും ഓഗസ്റ്റ് 15മുതൽ 25വരെ കണ്ണൂർ പൊലീസ് മൈതാനത്തായിരുന്നു. 15 ലക്ഷത്തിന്റെ കച്ചവടമാണ് ജില്ലാതല വിപണനമേളയിലൂടെ മാത്രമായി ലഭിച്ചത്. ഓണം വിപണന മേളകളിലൂടെ ആകെ 2,04,19,638 രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. കൂടുതൽ ലാഭമുണ്ടായതും ഓണം വിപണനമേളയിലൂടെയാണ്.

23,957 ഓണസദ്യയുടെ ഓർഡറുകളാണ് കുടുംബശ്രീ ഏറ്റെടുത്തത്. 170 രൂപ മുതലായിരുന്നു ഓണസദ്യയുടെ വില. 11 വിഭവങ്ങളാണ് പാക്കേജിലുണ്ടായിരുന്നത്. വിഭവങ്ങൾ കൂടുന്നതനുസരിച്ച് വിലയും കൂടും. 11 ബ്ലോക്കുകളിൽ കോൾ സെന്റർ സംവിധാനമൊരുക്കിയാണ് ഓർഡർ സ്വീകരിച്ചത്. പത്ത് മുതലായിരുന്നു ഓർഡർ സ്വീകരിച്ച് തുടങ്ങിയത്. 15 ദിവസത്തിനകം കുടുംബശ്രീ നേടിയത് 45,35,880 രൂപയാണ്. കഴിഞ്ഞ ഓണത്തിനും 23 ലക്ഷം രൂപയുടെ സദ്യ കുടുംബശ്രീ വിളമ്പിയിരുന്നു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ നിറപൊലിമ എന്ന പേരിൽ പൂകൃഷിയും ഓണക്കനി എന്നപേരിൽ പച്ചക്കറി കൃഷിയും നടത്തിയിരുന്നു. ഇവയുടെ വിളവെടുപ്പിലൂടെയും നിരവധിപേർക്ക് വരുമാനമുണ്ടായി. വനിതാസംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തി വരുമാനമാർഗമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീക്ക് കഴിഞ്ഞു. കുടുംബശ്രീയുടെ ഓണക്കിറ്റും ഹിറ്റായി മാറിയിരുന്നു. എല്ലാ സി.ഡി.എസുകളും അവരുടെ പരിധിയിലുള്ള കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് കിറ്റ് തയ്യാറാക്കിയത്. അയൽക്കൂട്ടങ്ങളിലൂടെയും അല്ലാതെയും ആവശ്യക്കാർക്കായി 11,874 ഓണക്കിറ്റുകളാണ് എല്ലാ സി.ഡി.എസുകളിൽ നിന്നുമായി ഇത്തവണ വിൽപ്പന നടത്തിയത്. അതിൽ നിന്നായി അരക്കോടിയലധികം (51,00,970) രൂപയാണ് കുടുംബശ്രീക്ക് ലഭിച്ചത്.

23,957

ഓണസദ്യയുടെ 23,957 ഓർഡറുകളാണ് കുടുംബശ്രീ ഏറ്റെടുത്തത്. 170 രൂപ മുതലായിരുന്നു ഓണസദ്യയുടെ വില. 11 വിഭവങ്ങളാണ് പാക്കേജിലുണ്ടായിരുന്നത്. വിഭവങ്ങൾ കൂടുന്നതനുസരിച്ച് വിലയും കൂടും. 11 ബ്ലോക്കുകളിൽ കോൾ സെന്റർ സംവിധാനമൊരുക്കിയാണ് ഓർഡർ സ്വീകരിച്ചത്. പത്ത് മുതലായിരുന്നു ഓർഡർ സ്വീകരിച്ച് തുടങ്ങിയത്. 15 ദിവസത്തിനകം കുടുംബശ്രീ നേടിയത് 45,35,880 രൂപയാണ്. കഴിഞ്ഞ ഓണത്തിനും 23 ലക്ഷം രൂപയുടെ സദ്യ കുടുംബശ്രീ വിളമ്പിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KUDUMBASRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL