SignIn
Kerala Kaumudi Online
Saturday, 07 November 2026 9.16 AM IST

ലഹരി മരുന്നുമായി പാപ്പിനിശേരിയിൽ രണ്ട് യുവാക്കൾ പിടിയിൽ

ph-1
മുഹമ്മദ് ജംഷിൻ

കണ്ണൂർ: കാറിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച നിരോധിത ലഹരി മരുന്നുമായി പാപ്പിനിശേരിയിൽ രണ്ടു യുവാക്കൾ പൊലീസിന്റെ പിടിയിലായി. വളപട്ടണം സ്വദേശി മുഹമ്മദ് ജംഷീൻ (37), കല്യാശേരി സെൻട്രലിലെ പി. ഫസൽ (29) എന്നിവരാണ് 4.760 ഗ്രാം എം.ഡി.എം.എയുമായി വളപട്ടണം എസ്.ഐ ഇബ്രാഹിമിന്റെയും സംഘത്തിന്റെയും പിടിയിലായത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്‌കൂളിന് സമീപം വച്ചാണ് സംഭവം.

പട്രോളിംഗ് ഡ്യൂട്ടിക്ക് പോകവെ, സംശയാസ്പദമായി കണ്ട ഫോർഡ് കാർ നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. ഫസലിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും കാറിന്റെ ഡാഷ് ബോർഡിൽ നിന്നുമാണ് എം.ഡി.എം.എ പിടിച്ചെടുത്തത്.

കാറിന്റെ പിൻഭാഗത്ത് നിന്ന് എം.ഡി.എം.എ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫണലും കണ്ടെടുത്തു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ അറഫാത്ത് എന്നയാളുടെ കൈയിൽ നിന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി വാങ്ങിയതാണെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഗൂഗിൾ പേ പരിശോധനയിൽ രണ്ടിന് അറഫാത്തിന് പണം അയച്ചതായും കണ്ടെത്തി. സി.പി.ഒ മാരായ ഷിന്റോ, ബ്രിജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL