ഡി.എ.ഡബ്ല്യു.എഫ് ഏരിയ സമ്മേളനം
Monday 25 May 2026 12:06 AM IST
കാഞ്ഞങ്ങാട്: ഭിന്നശേഷി പെൻഷൻ കാര്യക്ഷമമാക്കണമെന്നും കെ.എസ്.ആർ.ടി.സി യാത്ര പാസിന്റെ വരുമാന പരിധി കാലാനുസൃതമായി പരിഷ്കരിക്കണമെന്നും കാഞ്ഞങ്ങാട് പട്ടണത്തിൽ ഫുഡ് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ഡിഫറന്റ് ഏബിൾ പേഴ്സൺ വെൽഫയർ ഫെഡറേഷൻ കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കിഴക്കുംകര മുച്ചിലോട്ട് സ്കൂളിൽ സമ്മേളനം കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാഘവൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയാ പ്രസിഡന്റ് കെ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. കൃഷ്ണൻ, ജില്ലാ സെക്രട്ടറി എ. സുരേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. പവിത്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.എൻ അനിത (പ്രസിഡന്റ്), വിനോദ് കുമാർ ചെമ്മട്ടം വയൽ (വൈസ് പ്രസിഡന്റ്), കെ. പവിത്രൻ (സെക്രട്ടറി), അനീഫ കൊളവയൽ (ജോയിന്റ് സെക്രട്ടറി), ടി. കുമാരൻ (ട്രഷറർ).