മെഗാ സ്ക്കൂൾ കിറ്റ് വിതരണം
Monday 25 May 2026 12:14 AM IST
ഉദുമ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ശക്തി ലക്ഷ്യം വെച്ച് ഹെൽത്ത് ലൈൻ കാസർകോട് സംഘടിപ്പിച്ച കാരുണ്യ സ്പർശം സ്കൂൾ കിറ്റ് വിതരണം ഉദുമ കമ്മ്യൂണിറ്റി ഹാളിൽ എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ ഇരുനൂറ് കുട്ടികൾക്ക് ബാഗ്, നോട്ട് ബുക്ക്, വാട്ടർ ബോട്ടിൽ, പേന, പെൻസിൽ, റബ്ബർ, സ്റ്റിക്കർ എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ശ്രീജ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത്ലൈൻ ഡയറക്ടർ മോഹനൻ മാങ്ങാട് ആമുഖ പ്രസംഗം നടത്തി. രാമകൃഷ്ണൻ മോനാച്ച, ടി. തമ്പാൻ, ദേവദാസ് പാലക്കുന്ന്, കെ. കുഞ്ഞികൃഷ്ണൻ, രാഘവൻ പാലക്കുന്ന്, പത്മനാഭൻ അയ്യപ്പൻ കോട്ട, വി.വി സജിന, ശ്രീജ, പൂർണിമ, കെ. പീതാംബരൻ എന്നിവർ സംസാരിച്ചു. നാരായണ പെർഡാല സ്വാഗതവും സുരേന്ദ്രൻ ബേക്കൽ നന്ദിയും പറഞ്ഞു.