SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.10 AM IST

ദേശീയപാത 66ൽ മൂന്ന് പുതിയ കാൽനട അടിപ്പാത

കൊല്ലം: ദേശീയപാത 66 ൽ മൂന്ന് കാൽനട അടിപ്പാതകൾക്ക് ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയുടെ അനുമതി. കന്നേറ്റി, പരിമണം, നീണ്ടകര എന്നിവിടങ്ങളിലാണ് പുതുതായി കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയുന്ന അടിപ്പാതകൾക്ക് അനുമതി ലഭിച്ചത്.

നീണ്ടകര ഹാർബറിൽ നിന്ന് മത്സ്യം വാങ്ങി തലച്ചുമടായി കൊണ്ടുപോകുന്ന നൂറുകണക്കിന് സ്ത്രീ തൊഴിലാളികളുടെ ആവശ്യമാണ് നീണ്ടകര അടിപ്പാത. പരിമണം അമ്പലം ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലേക്കുള്ള ഭക്തരുടെയും പ്രദേശവാസികളുടെയും പ്രധാനപ്പെട്ട ആവശ്യമായിരുന്നു പരിമണത്തെ അടിപ്പാത.

സർവീസ് റോഡുകളിൽ നിന്ന് ദേശീയ പാതയുടെ ഇരുവശത്തേക്കും എത്തിച്ചേരാൻ കഴിയുന്നതാണ് പരിമണം അടിപ്പാത. കന്നേറ്റി പാലത്തിന് സമീപം ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശവാസികൾക്ക് ഇരു ദിശകളിലേക്കും എത്തിച്ചേരാൻ പര്യാപ്തമായ സൗകര്യമൊരുക്കുന്നതാണ് കന്നേറ്റി അടിപ്പാത.

ജനകീയ ആവശ്യത്തെ തുടർന്ന് എം.പി എന്ന നിലയിൽ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായിട്ടാണ്

കന്നേറ്റി, പരിമണം, നീണ്ടകര എന്നിവിടങ്ങളിൽ പുതിയ അടിപ്പാതകൾക്ക് അനുമതി ലഭിച്ചത്.

എൻ.കെ.പ്രേമചന്ദ്രൻ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL