SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.10 AM IST

ആവേശമായി സിറ്റി പൊലീസ് കായികമേള

കൊല്ലം: സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ പൊലീസ് സ്പോർട്സ് മീറ്റ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആവേശോജ്ജ്വലമായി സമാപിച്ചു. വൺ ടീം, വൺ സ്പിരിറ്റ്, വൺ വിക്ടറി' എന്ന സന്ദേശമുയർത്തി ചൊവ്വാഴ്ച രാവിലെ 6 ഓടെ ആരംഭിച്ച മേള കൊല്ലം സിറ്റി പൊലീസ് ചീഫ് ഹേമലത ഫ്ലാഗ് ഓഫ് ചെയ്തു. ലോംഗ് ജംപ്, ഷോട്പുട്ട്, ഹൈജംപ്, വിവിധ റിലേ മത്സരങ്ങൾ ഉൾപ്പെടെ 43 ഇനങ്ങളിലാണ് മാറ്റുരച്ചത്.

കായികമേളയിലെ പ്രധാന ആകർഷണമായ 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ പരവൂർ, കണ്ണനല്ലൂർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ മേധാവിത്വം പുലർത്തി. 45 വയസിന് താഴെയുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ പരവൂർ സ്റ്റേഷനിലെ എസ്.സി.പി.ഒ അനൂപ് കൃഷ്ണനും വനിതകളുടെ വിഭാഗത്തിൽ കണ്ണനല്ലൂർ സ്റ്റേഷനിലെ എസ്.ഐ ആശയും അതിവേഗ താരങ്ങളായി. 45 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ പരവൂർ സ്റ്റേഷൻ സി.ഐ ജി.പ്രദീപ് കുമാർ ഒന്നാമതെത്തി. കാണികളെ ആവേശത്തിലാഴ്ത്തിയ വടംവലി ഫൈനലിൽ ചാത്തന്നൂർ എ.സി.പി, ഡി.സി.ആർ.ബി എ.സി.പി എന്നിവരുടെ നേതൃത്വത്തിലുള്ള കൊല്ലം ഫൈറ്റേഴ്സ് സഖ്യം കൊല്ലം വാരിയേഴ്സിനെ പരാജയപ്പെടുത്തി.

സമാപന സമ്മേളനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഡോ. ജെ.ഹിമേന്ദ്രനാഥ് വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. വൈകുന്നേരം മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സമാപന പരിപാടികളിൽ ജില്ലാ കളക്ടർ ആനി ജൂല തോമസും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL