SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.06 AM IST

അഞ്ചൽ ബ്ലോക്കിൽ ഓംബുഡ്സ് മാൻ സിറ്റിംഗ്

photo
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, പി.എം.എ.വൈ(ജി) പദ്ധതികളുടെ ജില്ലാ ഓംബുഡ്സ്മാൻ ജി. കൃഷ്ണകുമാർ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ സിറ്റിംഗിൽ സംസാരിക്കുന്നു.

അഞ്ചൽ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ ആവശ്യാനുസരണം നൽകുന്നതിന് പ‌ഞ്ചായത്തുകൾ ശ്രദ്ധിക്കണമെന്ന് ഗ്രാമീണ തൊഴിലുറപ്പ്, പി.എം.എ.വൈ.(ജി) പദ്ധതികളുടെ ജില്ലാ ഓംബുഡ്സ്മാൻ ജി കൃഷ്ണകുമാർ നിർദ്ദേശിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സിറ്റിംഗിൽ സംസാരിക്കവേയാണ് അദ്ദേഹം ഇത് സംബന്ധിച്ച അഭിപ്രായം പറഞ്ഞത്. സാങ്കേതി പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കണമെന്നും അത് തൊഴിൽ നൽകുന്നതിന് തടസമാകരുതെന്നും ഓംബുഡ്സ്മാൻ പറഞ്ഞു. ഇതുവരെയുള്ള കണക്കനുസരിച്ച് അഞ്ചൽ ബ്ലോക്ക് പരിധിയിൽ ഏരൂർ പഞ്ചായത്താണ് ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയിട്ടുള്ളത്. ഇടമളയ്ക്കൽ പഞ്ചായത്ത് ഏറ്റവും പിന്നിലാണ്. ജൂൺ 30നകം തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിന് സത്വരനടപടികൾ സ്വീകരിക്കണമെന്നും ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജ്യോതി, വൈസ് പ്രസിഡന്റ് വി.എസ്. ഷിജു, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.എം. മുജീബ് റഹ്മാൻ, ഹൗസിംഗ് ഓഫീസർ എ.എസ്. വിനോദ് കുമാർ, തൊഴിലുറപ്പ് ജോ.ബി.ഡി.ഒ. അമ്പിളി എസ്. ആനന്ദ്, അക്രഡിറ്റഡ് എൻജിനീയർ കാർത്തിക എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഗുണഭോക്താക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL