കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിന്റെ നേതൃത്വത്തിൽ 172 -ാം ശ്രീ നാരായണ ഗുരു ദേവ ജയന്തി ഘോഷയാത്രയും സമ്മേളനവും നടത്തി. ആറ്റുപുറം ഗുരുമന്ദിരത്തിൽ നിന്ന് 4 മണിക്ക് ആരംഭിച്ച ഘോഷയാത്ര 5.30ന് ടൗൺ ചുറ്റി യൂണിയൻ മന്ദിരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ജയന്തി സമ്മേളനം എസ്.എൻ കോളേജ് പ്രൊഫ.യു.അധീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് കെ.പ്രേം രാജ്, കെ.എം.മധുരി, പി.കെ.സുമേഷ്, വേങ്ങൂർ തുളസിധരൻ, പങ്ങലുകാട് ശശിധരൻ, എസ്. വിജയൻ, എസ്.സുധാകരൻ, വി.അമ്പിളിദാസൻ, വി.ജയപ്രകാശ്, ജി.നളിനാക്ഷൻ, എം.കെ.വിജയമ്മ, സുധർമകുമാരി, നിജി രാജേഷ്, രാജൻ കടയ്ക്കൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |