നവതി ആഘോഷവും കുടുംബസംഗമവും
Monday 25 May 2026 12:34 AM IST
വൈക്കം : ചെമ്പ് 813ാം നമ്പർ വിജയോദയം എൻ.എസ്.എസ് കരയോഗത്തിന്റെ നവതി ആഘോഷവവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ജി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ, കരയോഗം സെക്രട്ടറി ബി.അനിൽകുമാർ, എ.ശ്രീകല, വനിതായൂണിയൻ പ്രസിഡന്റ് കെ.ജയലക്ഷ്മി, ജി.സുരേഷ്ബാബു, നാരായണൻ നായർ, എം.കെ.അനിൽകുമാർ, വി.കെ.ശ്രീകുമാർ, എൻ.നികല എന്നിവർ പ്രസംഗിച്ചു.