SignIn
Kerala Kaumudi Online
Monday, 25 May 2026 3.00 AM IST

അദ്ധ്യാപക ഒഴിവ്

പാറത്തോട്: ഇടക്കുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), കെമിസ്ട്രി (സീനിയർ), സോഷ്യോളജി (ജൂനിയർ) എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഹാജരാകണം.

പാറത്തോട്: ഇടക്കുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ താത്ക്കാലിക അടിസ്ഥാനത്തിൽ എഫ്.ടി.എം ഒഴിവിലേക്ക് നിമയനത്തിന് ചൊവ്വാഴ്ച രാവിലെ 9.30നും ജൂനിയർ അറബിക് ഫുൾടൈം (എൽ.പി) അദ്ധ്യാപിക ഒഴിവിലേക്ക് 11നും അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസൽരേഖകളുമായി ഓഫീസിൽ ഹാജരാകണം.

വൈക്കം: എസ്.എം.എസ്.എൻ.വി.എച്ച്.എസ് (ആശ്രമം) സ്‌കൂളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ജൂൺ അഞ്ചിന് രാവിലെ പത്തിന് ഇന്റർവ്യൂ നടക്കും. നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി എന്നീ ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

കുറിച്ചിത്താനം: ശ്രികൃഷ്ണാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ് (ജൂനിയർ), കെമിസ്ട്രി (ജൂനിയർ), വൊക്കേഷണൽ ടീച്ചർ ഇൻ എം.എൽ.ടി എന്നിവയിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് 29ന് അഭിമുഖം നടക്കും. 29ന് രാവിലെ 9.30ന് ഫിസിക്‌സ്, 11ന് കെമിസ്ട്രി, 12ന് എം.എൽ.ടി എന്നിങ്ങനെയാണ് സമയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL