ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ 14ാം വാർഡിൽ നിർമ്മിച്ച ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ.എം. സച്ചിൻ ദേവ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് നിജിൽ രാജ്, ബിച്ചു ചിറക്കൽ, കാഞ്ചന രാജൻ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ സംബന്ധിച്ചു. കരുമല ഉപ്പും പെട്ടിയിൽ അയിലാടത്ത് അപ്പുനായർ സംഭാവന ചെയ്ത സ്ഥലത്താണ് ആശുപത്രി കെട്ടിടം പണിതത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |