സൗജന്യ പുസ്തകവിതരണം

Monday 25 May 2026 12:07 AM IST
ചേളന്നൂർ ഏഴേ നാല് നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ പുസ്‌തക വിതരണോദ്ഘാടനം അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കുന്നു

ചേളന്നൂർ: വിദ്യാഭ്യാസ സഹായം മാത്രമല്ല ജീവകാരുണ്യരംഗത്തു സ്തുത്യർഹമായ സേവനം ചെയ്യുന്ന ചേളന്നൂർ എഴേ നാല് നന്മ ചാരിറ്റി സെസെറ്റിയുംഅതിന്റെ പ്രവർത്തകരും സമൂഹത്തിന് മാതൃകയാണെന്ന് അഡ്വ:വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ

പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ നാം തയ്യാറാകണമെന്നുഅവർ കൂട്ടി ചേർത്തു. ചേളന്നൂർ ഏഴേ ആറിൽ നന്മ യുടെ വിദ്യാർത്ഥികൾക്കുള്ള സൗജന്യപുസ്തകവിതരണം നടത്തി സംസാരിക്കുകയായിരുന്നു എം.എൽ എ. യോഗത്തിൽ നന്മ രക്ഷാധികാരി ശശീന്ദ്രൻ കണ്ണൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. നന്മ ചെയർമാൻപ്രമോദ് എ.കെ. ആമുഖഭാഷണം നടത്തി. കലാമണ്ഡലം സത്യവ്രതൻ മുഖ്യാതിഥിയായി. ആത്മിനി എൻ.കെ, ധർമ്മപാലൻ.പി, വി.ടി.രവികുമാർ, ജയരാജൻ കെ പ്രസംഗിച്ചു.