സാംസ്കാരിക സദസ് സംഘടിപ്പിച്ചു
Monday 25 May 2026 12:15 AM IST
ബേപ്പൂർ: ചെറുവണ്ണൂർ എൻ.പി ദാമോദരൻ പഠന കേന്ദ്രം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ "വിയോജിപ്പിലെ ഐക്യപ്പെടലുകൾ " വിഷയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ് കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു. പി ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പ്രാെഫ. എം.എം നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന തലത്തിൽ നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ ഷാജി കെ കൊളരാട്, കെ.കെ ഷാജി, എസ് അർച്ചന, എം.ടി മായ എന്നിവർക്ക് എഴുത്തുകാരൻ പി.കെ പാറക്കടവ് സമ്മാനങ്ങൾ നൽകി. കെ.എം രാധാകൃഷ്ണൻ, ടി രാധാ ഗോപി, കെ.പി അജയൻ, ഇ ആദംമാലിക്ക്, കെ.കെ ഷാജി പ്രസംഗിച്ചു.