സമ്മർ വോളി ക്യാമ്പ് സമാപിച്ചു

Monday 25 May 2026 12:18 AM IST
വടകര മേപ്പയിൽ നടന്ന സമ്മർ വോളി ക്യാമ്പ് സമാപിച്ചപ്പോൾ

വടകര: ഐ.പി.എം അക്കാഡമി മേപ്പയിൽ ക്യാമ്പസിൽ സംഘടിപ്പിച്ച 35 ദിവസത്തെ സമ്മർ വോളി കോച്ചിംഗ് സമാപിച്ചു. വോളിബോൾ താരമായ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രസാദ് കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വി.എം ഷീജിത്, നനീഷ്, ജിഷ, കരുണൻ, ദിലീപ് എന്നിവർ നേതൃത്വം നൽകി. പരിശീലനം പൂർത്തിയാക്കിയ 94 കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ക്യാമ്പിൻ്റെ വിശകലനം ഷീജിത് വി.എം നിർവഹിച്ചു. നൗഷാദ്, രഞ്ജുമോൻ കേളോത്ത്, പി.പി രാജൻ, രാഘവൻ മാണിക്കോത്ത്, പി.കെ രാമചന്ദ്രൻ, സി.വി വിജയൻ, മൂസ നാസർ, പി.കെ വിജയൻ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.