പ്രവർത്തകസമിതി യോഗം

Monday 25 May 2026 12:20 AM IST
കുന്ദമംഗലം പഞ്ചായത്തിലെ വോട്ടർ മാരെ അഭിനന്ദിച്ചു കൊണ്ടുള്ള യോഗം മുസ്ലീം ലീഗ്സംസ്ഥാന കമ്മറ്റി അംഗം ഖാലിദ് കിളിമുണ്ട ഉദ്‌ഘാടനം ചെയ്യുന്നു

കുന്ദമംഗലം: സംസ്ഥാനത്തെ ഏക സബ് താലൂക്ക് ആയ കുന്ദമംഗലം താലൂക്ക് ആയി ഉയർത്തണമെന്ന് പഞ്ചായത്ത് മുസ്ലിംലീഗ് പ്രവർത്തകസമിതി യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. ഖാലിദ് കിളിമുണ്ട ഉദ്‌ഘാടനം ചെയ്തു. അരിയിൽ മൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഒ സലീം, ഹബീബ് കാരന്തൂർ ഒ ഉസൈൻ, എ.ടി ബഷീർ ഹാജി, കെ.പി കോയ, കെ.എം.എ റഷീദ്‌, എം ബാബുമോൻ, എ അലവി, സി അബ്ദുൽ ഗഫൂർ, കെ.കെ ഷമീൽ, ശിഹാബ്‌ റഹ്‌മാൻ, എം.വി ബൈജൂ, ബഷീർ, ടി.എം.സി. അബൂബക്കർ, ഷാജി പുൽകുന്നുമ്മൽ, ഉബൈദ്‌, വി.ഇ അജ്മൽ, ഫാത്തിമജെസ്‌ലി, കമറുദ്ധീൻ, സുൽഫി, ഷമീർ മുറിയാനാൽ, ടി കബീർ, ഷംസീറ പ്രസംഗിച്ചു.