ദേവസ്വം ബോർഡിലേക്ക് പരിഗണിക്കണം

Monday 25 May 2026 12:52 AM IST

വണ്ടൂർ: ദേവസ്വം ബോർഡിൽ ജീവക്കാരായി പത്മശാലിയ വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കണമെന്ന് പത്മശാലിയ സംഘം നിലമ്പൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നടുവത്ത് ഈശ്വരമംഗലം ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന സമ്മേളനം പത്മശാലിയ സംഘം സംസ്ഥാന സെക്രട്ടറി പറക്കോട്ടിൽ നാരായണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പാലാടൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ഉപഹാരം നൽകി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഷാനി, പഞ്ചായത്ത് അഗങ്ങളായ പി .നാരായണൻ, സൗമ്യ വിനീത്, വി.കെ.ബേബി, ഷിനിമോൾ, പുന്നപ്പാല ബാങ്ക്പ്രസിഡന്റ് കെ.പി.ഭാസ്‌കരൻ, പാലാടൻ വേലായുധൻ, എളമ ഭാസ്‌കരൻ സംസാരിച്ചു. താലൂക്ക് കമ്മിറ്റി സെക്രട്ടറി പനങ്ങാടൻ ശ്രീധരൻ സ്വാഗതവും പാട്ടത്തിൽ ഭാസ്‌കരൻ നന്ദിയും പറഞ്ഞു.