താനാളൂർ: താനാളൂർ ഗ്രാമ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം പകര ചെറു നന്ദനിൽ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപ്പ തെയ്യമ്പാടി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതിയദ്ധ്യക്ഷ കെ. സൽമത്ത് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ടി.ഉസ്മാൻ ഹാജി, വാർഡംഗം കെ.ടി.സാജിത, ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പി.എസ്.സഹദേവൻ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ ഹഫ്സത്ത് അടാട്ടിൽ, സി.ഡി.എസ്. അംഗം എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തിൽ എത്തിയ കുരുന്നുകൾക്ക് , പ്രകൃതിക്ക് ഇണങ്ങിയ അലങ്കാരങ്ങൾ, പായസം, സമ്മാനങ്ങളും , പൂക്കളും നൽകി സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |