ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കും
Monday 25 May 2026 1:30 AM IST
തിരുവനന്തപുരം: ആശുപത്രികളിലും സമ്പൂർണ ശുചിത്വം ഉറപ്പാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ. ടെറുമോ പെൻപോൾ എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) വാർഷിക സമ്മേളനം പ്രസ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. യൂണിയൻ ജനറൽ സെക്രട്ടറി വി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ.ബൈജു എം.എൽ.എ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, എ.ജോർജ്കുട്ടി, എസ്.ഷംസുദ്ദീൻ, എ.ഷമീർ, എ.കെ.അനൂപ്, വി.എസ്.വിനു, എം.ഉണ്ണിക്കൃഷ്ണൻ, ഡി.സി.ഷാലു, എസ്.അജിത്ത്, ഷാഹിന ബീവി, അതിഥി കൃഷ്ണ ദേവ് എന്നിവർ സംസാരിച്ചു.