സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോ.സമ്മേളനം
Monday 25 May 2026 1:36 AM IST
തിരുവനന്തപും: കേരള ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഹോട്ടൽ റസിഡൻസി ടവറിൽ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.മുരളീധരന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഇ ഡോ.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് ഡോ.അലക്സ് ഫ്രാങ്ക്ലിൻ ഡോ.അനിൽകുമാർ, ഡോ.സുധീർ ഷെരീഫ്,ഡോ.എബി ജോൺ,ഡോ.ജിജു,ഡോ.അർഷദ് എന്നിവർ സംസാരിച്ചു. ഡോ.രശ്‌മി.പി.ഹരിദാസ്,ഡോ.ഹാനിഹസൻ.പി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പ്രസിഡന്റായി ഡോ.സുഞ്ജിത് രവിയേയും സെക്രട്ടറിയായി ഡോ.റോയ് ഇമ്മാനുവലിനെയും തിരഞ്ഞെടുത്തു. ഡോ.അർഷദ് കള്ളിയത്താണ് ട്രഷറർ.