ചിത്രകലാ പരിശീലന ക്യാമ്പ്

Monday 25 May 2026 1:54 AM IST

കല്ലമ്പലം: സാംസ്കാരികവകുപ്പും കേരളലളിത കലാഅക്കാഡമിയും സംയുക്തമായി നടത്തുന്ന വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ കുട്ടികളുടെ ചിത്രകലാ പരിശീലനക്യാമ്പ് 'ദിശ'യുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി നിർവഹിച്ചു. ലളിതകലാ അക്കാഡമി ആർട്ടിസ്റ്റുകളായ അശ്വതി.എസ്.എസ്,അശ്വിനി അശോക്,കാവ്യ.എസ്.നാഥ്,ജ്യോതി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം.ആർ.രാധാകൃഷ്ണൻ,വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ,പഞ്ചായത്തംഗം ആർ.ഡി.ലാൽ,ബി.സുനിൽകുമാർ,സ്നേഹാശ്രമം കലാ അദ്ധ്യാപകരായ കരവാരം ജയപ്രകാശ്,സരസ്വതി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. 26ന് ഉച്ചയ്ക്ക് 2ന് ചിത്രകാരൻ ബി.ഡി.ദത്തൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. സാംസ്കാരിക വകുപ്പ് അണ്ടർ സെക്രട്ടറിയും ലളിത കലാഅക്കാഡമി സെക്രട്ടറി ഇൻ ചാർജുമായ രാജി ആർ.പിള്ള കുട്ടികളെ അനുമോദിക്കും.