കാൽനടക്കാരെ വലച്ച് അനധികൃത പാർക്കിംഗ്

Monday 25 May 2026 1:08 AM IST

തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിന് മുന്നിലുള്ള ഫുട്പാത്തിലെ അനധികൃത വാഹനങ്ങൾ പാർക്കിംഗ് കാൽനട യാത്രക്കാരെ വലയ്ക്കുന്നു. എം.എൽ.എ ഹോസ്റ്റലിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരാണ് കാറുകൾ ഫുട്പാത്തിൽ പാർക്ക് ചെയ്യുന്നതെന്നാണ് ആക്ഷേപം. രാവിലെ പാർക്ക് ചെയ്ത് പോകുന്ന വാഹനങ്ങൾ വൈകിട്ടാകും പലപ്പോഴും മാറ്റുക. ഇത് കാരണം സർവകലാശാല ആസ്ഥാനത്തടക്കം എത്തുന്നവർ റോഡിൽ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്.