സീറ്ററിയാൻ പ്ലസ് ടു ഫലം വരണം ആശങ്ക, പ്ലസ് വൺ സീറ്റുകളിൽ ആശങ്കയൊഴിയാതെ
തൃശൂർ: സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളിലെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചെങ്കിലും ജില്ലയിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റുകളുടെ എണ്ണത്തിൽ അന്തിമ തീരുമാനമാകാത്തതിൽ ആശങ്ക. സാധരണയായി പത്താം ക്ലാസ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിൽ ധാരണയാകാറുണ്ട്. പിന്നീട് ഓരോ വിഷയത്തിനുമുള്ള അധിക സീറ്റുകൾ സംബന്ധിച്ച് തീരുമാനമെടുക്കുകയാണ് പതിവ് രീതി. എന്നാൽ ഇത്തവണ പ്ലസ് ടു ഫല പ്രഖ്യാപനം കൂടി കഴിഞ്ഞതിനു ശേഷം മാത്രമേ പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് അന്തിമ ചിത്രം തെളിയൂ എന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ കേരളകൗമുദിയോട് വ്യക്തമാക്കി. പത്താം ക്ലാസിന്റെ പുനർ മൂല്യ നിർണയത്തിനും സേ പരീക്ഷയ്ക്കുമെല്ലാം ശേഷം മേയ് 25ന് പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ നൽകൽ തുടങ്ങാനിരിക്കെയാണ് അന്തിമ സീറ്റ് സംബന്ധിച്ച അനശ്ചിതത്വം. മേയ് 26 ന് ആണ് ഇത്തവണ പ്ലസ് ടു ഫല പ്രഖ്യാപനം.
എസ്.എസ്.എൽ.സി വിജയം 2026 - 98.83 ശതമാനം വിജയത്തോടെ 34,831 വിദ്യാർത്ഥികകൾ
കഴിഞ്ഞതവണ
ലഭ്യമായിരുന്ന ആകെ സീറ്റ് 33,000ൽ ഏറെ
മെറിറ്റ് സീറ്റ് 21,000ൽ ഏറെ
അൺ എയ്ഡഡ്, സ്‌പോർട്‌സ്, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി 11,556
വൊക്കേഷണൽ ഹയർ സെക്കൻഡറി 36 സ്‌കൂളുകൾ 2,880 സീറ്റ്
ഐ.ടി.ഐ 4,746 സീറ്റ്
പോളി ടെക്‌നിക് 1,360