ഉപരിപഠനത്തിനുള്ള സീറ്റുകൾ ഉറപ്പാക്കണം'
Monday 25 May 2026 12:54 AM IST
തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ പട്ടികജാതി വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്നും സീറ്റുകൾ ഉറപ്പാക്കണമെന്നും ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. സീറ്റുകൾ ലഭിക്കാതെ ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടുത്തരുത്. പട്ടികജാതിവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഇടപെടൽ അനിവാര്യമാണ്.ഹയർ സെക്കൻഡറി, വൊക്കഷണൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ എഡ്യുക്കേഷൻ ഐ.ടി.ഐ, പോളിടെക്നിക്, തൊഴിലധിഷ്ഠിത കോഴ്സുകൾ എന്നിവയിൽ സീറ്റുകൾ ഉറപ്പാക്കണം. പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുംമുൻപേ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഷാജുമോൻ വട്ടേക്കാട് പട്ടികജാതി വകുപ്പ് മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്തയച്ചു.