SignIn
Kerala Kaumudi Online
Monday, 25 May 2026 2.23 AM IST

ഇസൂസു ഡിമാക്‌സ് എസ്‌കാബിന് ലീസ് മാതൃക

izusu

കൊച്ചി: ഇസൂസു മോട്ടോഴ്‌സ് ഇന്ത്യ ഡിമാക്‌സ് എസ്‌കാബ് വാഹനങ്ങൾക്ക് പുതിയ ലീസ് മാതൃക പ്രഖ്യാപിച്ചു. പ്രതിമാസം 38,999 രൂപ മുതൽ ആരംഭിക്കുന്ന പദ്ധതിയിൽ പൂജ്യം ഡൗൺ പേയ്‌മെന്റോടെയും ഇൻഷ്വറൻസ്, രജിസ്‌ട്രേഷൻ, അധിക സർവീസ് ചെലവുകൾ എന്നിവ ഇല്ലാതെ വാഹനങ്ങൾ ഉപയോഗിക്കാം. നാല് വർഷമാണ് കാലാവധി.

പരമ്പരാഗത മാതൃകകളുമായി താരതമ്യം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് 1.81 ലക്ഷം രൂപ വരെ ലാഭം നേടാനാകുമെന്ന് കമ്പനി പറയുന്നു. ലീസ് മാതൃകയിലൂടെ ബിസിനസുകൾക്ക് അറ്റകുറ്റപ്പണി ബാദ്ധ്യതകൾ കുറയ്ക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനും വാഹനങ്ങൾ വേഗത്തിൽ വിന്യസിക്കാനും സാധിക്കും.

പുതിയ ലീസ് പ്ലാൻ അവതരിപ്പിക്കുന്നതിലൂടെ ജാപ്പനീസ് ഗുണനിലവാരത്തിനും ദീർഘായുസിനും പേരുകേട്ട ഇസൂസു വാഹനങ്ങൾ കൂടുതൽ സംരംഭകർക്ക് സാമ്പത്തിക ലാഭത്തോടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഇസൂസ് മോട്ടോഴ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജേഷ് മിത്തൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, IZUSU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360