SignIn
Kerala Kaumudi Online
Sunday, 24 May 2026 10.50 PM IST

വാഹനങ്ങളുമായി റോഡിലിറങ്ങുന്ന പ്രവാസികളോട്, സുപ്രധാന അറിയിപ്പുമായി യുഎഇ; അറിയേണ്ട കാര്യങ്ങൾ

al-ithihad-road

ദുബായ്: ഷാ‌ർജയ്‌ക്കും ദുബായിക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ അൽ ഇത്തിഹാദ് റോഡിന്റെ വേഗപരിധി കുറച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നവംബർ 20 മുതലാണ് പുതിയ വേഗപരിധി നിലവിൽ വരിക. 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായിട്ടാണ് വേഗപരിധി കുറച്ചത്.

ഷാർജ - ദുബായ് അതിർത്തിക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള അൽ ഇത്തിഹാദ് റോഡിൽ മാത്രമാണ് ഈ വേഗപരിധി ബാധകമാകുക. ഗതാഗതം സുഗമമാക്കാൻ ആർടിഎയും ദുബായ് പൊലീസും സംയുക്തമായെടുത്ത തീരുമാനമാണിത്. പ്രവേശന കവാടങ്ങളുടെ എണ്ണം, ആവർത്തിച്ചുള്ള അപകടങ്ങൾ, റോഡിലും പ്രദേശത്തും സമീപകാലത്തുണ്ടായ വികസനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് ബോർഡുകളിലെ 100 കിലോമീറ്റർ മാറ്റി 80 കിലോമീറ്റർ എന്ന പുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ അവബോധം വർദ്ധിപ്പിക്കുന്നതിനായി സ്പീഡ് കുറയ്‌ക്കേണ്ട റോഡുകളിൽ ചുവന്ന ലൈനുകൾ അടയാളപ്പെടുത്തുന്നതാണ്.

ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡപകടങ്ങൾ കുറയ്‌ക്കുന്നതിനുമായി ദുബായിലെ പ്രധാന റോഡുകളുടെ വേഗപരിധിയിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ ആർടിഎ പതിവായി അവലോകനം നടത്താറുണ്ട്. സ്പീഡ് ലിമിറ്റ്, ട്രാഫിക് ഫ്ലോ എന്നിവയിൽ വേണ്ട മാറ്റങ്ങൾ കൊണ്ടുവരാനും ആർടിഎ തീരുമാനമെടുക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, DUBAI, DUBAI RTA, AL ITHIHAD ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360