കർണാടകയിൽ ഏഴ് സ്ത്രീകൾ ഉൾപ്പടെ എട്ടുപേർ മുങ്ങിമരിച്ചു; മരണസംഖ്യ ഉയരാൻ സാദ്ധ്യത
Sunday 24 May 2026 5:11 PM IST
ബംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലെ തട്ടെ ഹക്കാലു നദിയിൽ ഏഴ് സ്ത്രീകൾ ഉൾപ്പടെ എട്ടുപേർ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ നിരവധി പേർ ഒഴുക്കിൽപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. പൊലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഭട്കലിനടുത്താണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
VIDEO | Uttara Kannada: Ten people are feared dead after drowning in the Bhatkal river in Uttara Kannada district. Search and rescue operations are currently underway. pic.twitter.com/XpLV18rQnU
— Press Trust of India (@PTI_News) May 24, 2026