SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.49 AM IST

വിജയ്‌കാന്തിന്റെ ഭാര്യയോടുള്ള പെരുമാറ്റം: വിജയ്‌യെ പ്രശംസിച്ച് ആരാധകർ

cm-vijay

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പെരുമാറ്റത്തിന് അഭിനന്ദനവുമായി ആരാധകർ. തമിഴ് നടനും ഡിഎംഡികെ പാർട്ടിയുടെ സ്ഥാപകനുമായ വിജയ്കാന്തിന്റെ ഭാര്യ പ്രേമലത വിജയ്കാന്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിജയ് അവരെ എഴുന്നേറ്റുനിന്നു സ്വീകരിച്ച രീതിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

സത്യപ്രതിജ്ഞ ചെയ്യാനെത്തിയ പ്രേമലതയെ വിജയ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തൊഴുതാണ് സ്വീകരിച്ചത്. വന്നവഴി മറക്കാത്ത എളിമയുള്ള മനുഷ്യനും നേതാവുമാണ് വിജയ് എന്നാണ് ആരാധകർ പറയുന്നത്. വിരുദാചലം മണ്ഡലത്തിൽ ടിവികെയുടെ സ്ഥാനാർത്ഥി എസ് വിജയ്‌യെ 2387 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രേമലത തോൽപ്പിച്ചത്‌. ഡിഎംകെ സഖ്യത്തിനൊപ്പമാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ ഡിഎംഡികെ മത്സരിച്ചത്. ഡിഎംഡികെയുടെ ജനറൽ സെക്രട്ടറി കൂടിയാണ് പ്രേമലത. വിജയ് മുഖ്യമന്ത്രിയായപ്പോൾ അഭിനന്ദനം അറിയിച്ച് പ്രേമലത സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഞങ്ങളുടെ പ്രിയപ്പെട്ട അനിയന് അഭിനന്ദനങ്ങൾ' എന്നാണ് പ്രേമലത പോസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CM VIJAY, PREMALATHA, TVK, DMDK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360