'ആണവായുധങ്ങൾ ഇസ്ലാമിന് ഹറാം, അവ വേണ്ട'; വെളുപ്പെടുത്തി ഇറാൻ പ്രതിനിധി

Sunday 24 May 2026 10:54 AM IST

വാരണാസി: ആണവായുധങ്ങൾ ഇറാൻ കെെവശം വയ്ക്കില്ലെന്നും അവ ഹറാമാണെന്നും ഇന്ത്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി. വാരണാസിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഹക്കീം ഇലാഹി ഇക്കാര്യം വ്യക്തമാക്കിയത്. ആണവായുധങ്ങളെക്കുറിച്ചുള്ള ഇറാന്റെ നിലപാട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'30 വർഷങ്ങൾക്ക് മുൻപ് ആണവായുധങ്ങൾ വേണ്ടെന്ന നിലപാട് ‌ഞങ്ങൾ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ പരമോന്നത നേതാവ് പുറപ്പെടുവിച്ച ഫത്‌വ പ്രകാരം ആണവായുധങ്ങൾ കെെവശം വയ്ക്കുന്നത് ഹറാമാണ്. ഞങ്ങൾക്ക് അവ കെെവശം വയ്ക്കാൻ കഴിയില്ല. ഇസ്ലാം പ്രകാരം അത് നിഷിദ്ധമാണ്. ഞങ്ങൾ അവ വേണ്ട'- ഹക്കീം ഇലാഹി പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള അന്താരാഷ്ട്ര ചർച്ചകൾക്കിടയിലാണ് ഹക്കീം ഇലാഹിയുടെ ഇത്തരമൊരു പരാമർശം.