
ഇംഫാൽ: മണിപ്പൂരിൽ മൂന്ന് വൈദികരെ വെടിവച്ചുകൊന്ന സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. രണ്ട് ജില്ലകളിൽ നിന്നായി വിവിധ നിരോധിത സംഘടനകളിൽപ്പെട്ട ആറ് തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. കാങ്‌ലെയ്പാക് കമ്മ്യൂണിസ്റ്റ് പാർട്ടി പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ (കെ.സി.പി.പി.ഡബ്ല്യു.ജി) സ്വയം പ്രഖ്യാപിത സ്ഥാപക ചെയർമാനാണെന്ന് അവകാശപ്പെടുന്നയാളും ഇതിലുൾപ്പെടുന്നു. സംഘടനയിലെ നാല് സജീവ കേഡർമാരെയും ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലങ്കോൾ പ്രദേശത്ത് നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാവിലെയാണ് ക്രൈസ്തവ സംഘത്തിന്റെ വാഹനത്തിനുനേരെ ആക്രമണമുണ്ടായത്. മണിപ്പൂരിലെ മുൻ ബാപ്സ്റ്റിസ്റ്റ് കൺവെൻഷൻ (എം.ബി.സി) ജനറൽ സെക്രട്ടറി വി. സിറ്റ്ലൗ, തഡോ ബാപ്സ്റ്റിസ്റ്റ് അസോസിയേഷൻ (ടി.ബി.എ) അംഗങ്ങളായ കൈഗൗലെൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |