SignIn
Kerala Kaumudi Online
Monday, 25 May 2026 3.35 AM IST

ജമ്മുവിൽ ഭീകരരുടെ ഒളിത്താവളം തകർത്തു

p

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിൽ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകർത്തു. വെടിയുണ്ടകളുടെയും ഗ്രനേഡുകളുടെയും വലിയ ശേഖരം കണ്ടെത്തി.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാരാമുള്ള പൊലീസ് 52 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവരുടെ സംഘം പ്രദേശം വളയുകയും ഭീകരരുടെ ഒളിത്താവളം തകർക്കുകയും ചെയ്യുകയായിരുന്നു. അതിനിടെ രജൗരിയിലെ അതിർത്തി പ്രദേശത്ത് സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

അവിടെ മൂന്ന് പാക് ഭീകരരെ വളഞ്ഞിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JAMMU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360