കോക്രോച്ച് പാർട്ടി: സുപ്രീകോടതിയിൽ ഹർജി
Monday 25 May 2026 12:01 AM IST
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസ്താവന വളച്ചൊടിച്ച് വാണിജ്യ ആവശ്യത്തിനും ധനസമ്പാദനത്തിനും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സുപ്രീംകോടതിയിൽ ഹർജി. പാർട്ടിയുമായി ബന്ധപ്പെട്ടവരുടെ പ്രവർത്തനങ്ങൾ, വ്യാജ നിയമ ബിരുദങ്ങൾ എന്നിവയും അന്വേഷിക്കണമെന്ന് ആവശ്യമുണ്ട്. കോടതിമുറിയിലെ സ്വാഭാവിക പരാമർശം പ്രത്യേക ലക്ഷ്യത്തോടെ തിരഞ്ഞെടുത്ത് വാണിജ്യപരമായി പ്രചരിപ്പിച്ചു, സന്ദർഭത്തിൽ നിന്ന് വേർപെടുത്തി വൈറൽ ഡിജിറ്റൽ ഉള്ളടക്കമാക്കി മാറ്റി തുടങ്ങിയവയാണ് ഹർജിക്കാരനായ അഭിഭാഷകൻ രാജ ചൗധരി ചൂണ്ടിക്കാട്ടുന്നത്.