SignIn
Kerala Kaumudi Online
Sunday, 24 May 2026 10.50 PM IST

എവിടെ നിന്നെങ്കിലും ഒരു രൂപയുടെ നോട്ട് തപ്പിയെടുത്തോളൂ; എങ്കിൽ ലക്ഷാധിപതിയാകാം, ഒരു നോട്ടിന്‌ ഏഴ് ലക്ഷം വരെ കിട്ടിയേക്കും

one-rupee

ഓരോരുത്തർക്കും ഓരോ ഹോബികളുണ്ട്. ചിലർക്ക് പഴയ കറൻസി നോട്ടുകളും നാണയങ്ങളും ശേഖരിക്കുന്നത് ഹരമായിരിക്കാം. അങ്ങനെയുള്ള ചിലർക്ക് ഇപ്പോൾ ശുക്രദശയാണ്. അടുത്തിടെ, പഴയ നോട്ടുകൾക്കും നാണയങ്ങൾക്കുമൊക്കെ ഡിമാൻഡ് കൂടിയിരിക്കുകയാണ്. ഓൺലൈൻ ആയി ലേലം ചെയ്യുമ്പോൾ ഇതിനുപകരമായി ലക്ഷക്കണക്കിന് രൂപ വരെ നേടാൻ അവസരമുണ്ട്.


കോയിൻ ബസാർ എന്ന പ്ലാറ്റ്‌ഫോമിൽ ഇത്തരത്തിൽ ലേലം നടക്കാറുണ്ട്. പഴയ നാണയങ്ങൾ അല്ലെങ്കിൽ ഒരു രൂപയുടെയോ രണ്ട് രൂപയുടെയുമൊക്കെ നോട്ടുകൾ വൻ തുകയ്ക്കാണ് വിറ്റുപോയത്. ഉദാഹരണത്തിന് ഒരു രൂപയുടെ ഒരു നോട്ടിന് ഓൺലൈൻ ലേലത്തിൽ ഏഴ് ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്.


എങ്ങനെയാണ് ഒരു രൂപയുടെ ഒരു നോട്ടിന് ഇത്രയും ഉയർന്ന തുക ലഭിക്കുകയെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഇങ്ങനെ ലഭിക്കുന്നത്. 29 വർഷം മുമ്പ് ഇന്ത്യാ ഗവൺമെന്റ് ഒരു രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു.


ബ്രിട്ടീഷ് ഭരണ കാലത്തുണ്ടായിരുന്ന ഒരു രൂപ നോട്ടിനാണ് ആവശ്യക്കാരേറയുള്ളതെന്നാണ് വിവരം. അന്നത്തെ ഗവർണർ ജെഡബ്ല്യു കെല്ലി ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. 1935ലാണ് നോട്ട് പുറത്തിറക്കിയത്. ഏകദേശം എൺപത് വർഷത്തോളം പഴക്കമുള്ള നോട്ടിൽ നിന്നാണ് ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുന്നത്.


ഇത്തരത്തിൽ നോട്ടുകളോ കോയിനുകളോ വിൽക്കാൻ താത്പര്യമുള്ളവർക്ക് കോയിൻ ബസാർ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇവിടെ നിങ്ങൾക്ക് ഇത് ലേലം ചെയ്യാമത്രേ. എന്നിരുന്നാലും, പഴയ കറൻസി നോട്ടുകളും നാണയങ്ങളും വാങ്ങാനോ വിൽക്കാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഔദ്യോഗികമായി അനുമതി നൽകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ONERUPANOTES, INDIA, 7LAKHS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360