SignIn
Kerala Kaumudi Online
Tuesday, 09 June 2026 9.53 PM IST

മാസം 90,000 രൂപ വാടക നൽകിയിട്ടും കുടിവെള്ളം പോലുമില്ല; ഫ്ളാറ്റിലെ ദുരിതം പങ്കുവച്ച് യുവാവ്

ai-image

മുംബയ്: അംബരചുംബികളായ ലക്ഷങ്ങൾ വാടകയുള്ള ആഡംബര ഫ്ളാറ്റുകളിലെ താമസക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ പലപ്പോഴും പുറംലോകം അറിയാറില്ല. ഇപ്പോഴിതാ മാസം തോറും വൻ തുക വാടക നൽകിയിട്ടും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള കുടിവെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുന്ന യുവാവിന്റെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. മുംബയിലെ ഒരു പ്രമുഖ സൊസൈറ്റിയിലെ താമസക്കാരനായ നിഖിൽ എന്ന യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ഫ്ളാറ്റിലെ ജലക്ഷാമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. താൻ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ വാടക നിരക്കുകൾ ആരംഭിക്കുന്നത് തന്നെ 70,000 രൂപ മുതലാണെന്നും നിഖിൽ പറയുന്നു.

'ഞാൻ താമസിക്കുന്ന ഫ്ളാറ്റിന് 90,000 രൂപയാണ് മാസം വാടക. ഇത്രയും വലിയ തുക നൽകിയിട്ടും ഇവിടെ കൃത്യമായി വെള്ളം ലഭിക്കാറില്ല. മുൻകൂട്ടി അറിയിപ്പ് നൽകാതെയാണ് പലപ്പോഴും ജലവിതരണം തടസപ്പെടുന്നത്. ഇത് ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്യും,'- നിഖിൽ വീഡിയോയിൽ വ്യക്തമാക്കി.


നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഫ്ളാറ്റ് അസോസിയേഷൻ താൽക്കാലികമായി വാട്ടർ ടാങ്കറുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും അതൊട്ടും പ്രായോഗികമല്ലെന്നാണ് നിഖിൽ ചൂണ്ടിക്കാണിക്കുന്നത്. 37 നിലകളുള്ള രണ്ട് കൂറ്റൻ ടവറുകളാണ് സൊസൈറ്റിയിലുള്ളത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇത്രയും വലിയൊരു ഫ്ളാറ്റ് സമുച്ചയത്തിലെ ആവശ്യങ്ങൾക്ക് ടാങ്കർ ലോറികളിലെത്തുന്ന വെള്ളം ഒട്ടും തികയുന്നില്ലെന്നും യുവാവ് വ്യക്തമാക്കി. ഭീമമായ തുക വാടക കൊടുത്തിട്ടും ഓരോ തുള്ളി വെള്ളവും അളന്നുതൂക്കി ഉപയോഗിക്കേണ്ട അവസ്ഥയാണെന്നും നിഖിൽ വീഡിയോയിലൂടെ പറയുന്നു.


മിക്കപ്പോഴും അർദ്ധരാത്രിയിലാണ് ഫ്ളാറ്റിൽ ജലവിതരണം നിലയ്ക്കുന്നത്. രാത്രി വൈകി ആഹാരം പാകം ചെയ്യുന്നവർക്കും മറ്റ് വീട്ടുജോലികൾ ചെയ്യുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിലുമേറെ, അടിയന്തിര ഘട്ടങ്ങളിൽ രാത്രിയിൽ ശുചിമുറികൾ ഉപയോഗിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണെന്നും ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും നിഖിൽ കൂട്ടിച്ചേർത്തു.

A post shared by Nikhil (@nik.arvn)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, WATER SHORTAGE, LATESTNEWS, WATERISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360