SignIn
Kerala Kaumudi Online
Sunday, 24 May 2026 2.33 PM IST

'ഇന്ത്യക്കാരിൽ നിന്ന് ഈ നല്ല കാര്യങ്ങൾ തീർച്ചയായും പഠിക്കണം'; സോഷ്യൽ മീഡിയയിൽ വൈറലായി വിദേശ വനിതയുടെ  കുറിപ്പ്

monica-

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളിൽ പലരും ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെ ലളിതമെന്ന് വിളിച്ച് തള്ളിക്കളയാറുണ്ട്. എന്നാൽ പാശ്ചാത്യർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യഥാർത്ഥ മനുഷ്യബന്ധങ്ങളെ കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ മനുഷ്യരെന്ന് തുറന്നുപറയുകയാണ് ലിത്വാനിയയിൽ നിന്നുള്ള ഒരു യുവതി. യൂറോപ്യന്മാർ ഇന്ത്യൻ സംസ്‌കാരത്തിൽ നിന്ന് പഠിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങളെക്കുറിച്ച് യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

'ചിലപ്പോൾ ഇതൊരു തർക്കവിഷയമായേക്കാം എന്ന് എനിക്കറിയാം. എങ്കിലും വർഷങ്ങളായി ഇന്ത്യയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ, പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യൻ സംസ്‌കാരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ, ഇന്ത്യയിൽ കണ്ട ചില മൂല്യങ്ങളും ഇന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് പതുക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്.


യൂറോപ്പുകാർ മാതൃകയാക്കേണ്ട അഞ്ച് കാര്യങ്ങൾ:

അതിഥികളുടെ സൽക്കാരം
ഇന്ത്യയിൽ അതിഥികളെ സൽക്കരിക്കുന്ന രീതി ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. ആരെങ്കിലും വീട്ടിൽ വന്നാൽ അവർക്ക് ഭക്ഷണവും ചായയും നൽകി സൽക്കരിക്കുന്നത് ഇവിടുത്തെ അടിസ്ഥാന മര്യാദയാണ്. എന്റെ നാടായ ലിത്വാനിയയിലും ഇതിന് സമാനമായ രീതിയുണ്ടെങ്കിലും ഇന്ത്യയിലെ അതിഥി സൽക്കാരം മറ്റൊരു തലത്തിലാണ്.

ഒത്തൊരുമ
ഇവിടെ ആളുകൾ പരസ്പരം സഹായിക്കുന്നു. കൂട്ടുകാർ കൂട്ടുകാരെയും അയൽക്കാർ അയൽക്കാരെയും. എല്ലാവർക്കും എല്ലാവരെയും നന്നായി അറിയാം. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ എപ്പോഴും ചുറ്റും ആരെങ്കിലുമുണ്ടാകും. ഇന്ന് പാശ്ചാത്യ നാടുകളിൽ ഒട്ടനവധി ആളുകൾ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. പരസ്പരമുള്ള ഈയൊരു കൂട്ടായ്മ നഷ്ടപ്പെടുന്നതാണ് അതിന് പ്രധാന കാരണം.

ഭക്ഷണം, പാചകം
ഇത് ഓരോ കുടുംബത്തെയും ആശ്രയിച്ചിരിക്കുമെങ്കിലും, ഇവിടെ ഭക്ഷണത്തെ ബഹുമാനിക്കുന്ന രീതി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ ദിവസവും വീട്ടിൽ തന്നെ പാകം ചെയ്യുന്നതും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഇവിടെ സാധാരണമാണ്. എളുപ്പത്തിന് വേണ്ടി എന്തെങ്കിലും വാങ്ങി വേഗത്തിൽ കഴിച്ചുതീർക്കുന്ന ശീലം കുറവാണ്.

വ്യക്തിശുചിത്വം
ഇത് കേൾക്കുമ്പോൾ ചിലപ്പോൾ തമാശയായി തോന്നാം, എങ്കിലും ഞാൻ ഇതിനെ ശരിക്കും അഭിനന്ദിക്കുന്നു. എന്നും കുളിച്ച് വസ്ത്രം മാറി എപ്പോഴും ഫ്രഷ് ആയിരിക്കുന്നതൊക്കെ ഇന്ത്യക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതെല്ലാം നല്ല ശീലമാണ്. ഇത് നമുക്ക് നല്ല ഉന്മേഷം നൽകുക മാത്രമല്ല, ചുറ്റുമുള്ളവരോട് കാണിക്കുന്ന ബഹുമാനം കൂടിയാണ്.

സന്തോഷം
ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഉത്സവങ്ങൾ, നൃത്തം, പാട്ട് അങ്ങനെ എല്ലാം എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്നു. ജീവിതം ആസ്വദിക്കാൻ ഇവിടുത്തെ ആളുകൾക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും ആവശ്യമില്ല. ജീവിതത്തെ ലളിതമായിട്ടാണ് അവർ കാണുന്നത്. എന്നാൽ യൂറോപ്പിലുള്ളവർ പലപ്പോഴും കാര്യങ്ങളെ അമിത ഗൗരവത്തോടെ കണ്ട്, ജീവിതം ആസ്വദിക്കാൻ തന്നെ മറന്നുപോയതായി എനിക്ക് തോന്നാറുണ്ട്. തീർച്ചയായും എല്ലാ രാജ്യങ്ങൾക്കും നല്ല വശങ്ങളും മോശം വശങ്ങളും ഉണ്ട്. വ്യക്തിപരമായി ഞാൻ ഇന്ത്യയിൽ നിന്ന് പഠിച്ച നല്ല കാര്യങ്ങൾ മാത്രമാണ് ഇവ. ഇതിൽ കൂടുതൽ നിങ്ങൾക്ക് എന്താണ് കൂട്ടിച്ചേർക്കാനുള്ളത്.' .യുവതി കുറിച്ചു.

A post shared by Monika Kunjeswari Dasi (@monika_kunjeswari)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LITHUANIA, VIRALPOST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360