വേദന സഹിക്കാനാകില്ലെങ്കിലും ശീലം മാറ്റില്ല; എന്തുകൊണ്ടാണ് പാമ്പുകള്‍ 'ഇങ്ങനെ' ചെയ്യുന്നതെന്നറിയാമോ?
മറ്റ് ജീവികളെ പോലെ തന്നെ പാമ്പുകള്‍ക്കും അവരുടേതായ ചില ശീലങ്ങളും സ്വഭാവങ്ങളുമുണ്ട്. പാമ്പുകളുടെ പല ശീലങ്ങളേക്കുറിച്ചും രീതികളേക്കുറിച്ചും മനുഷ്യന് അറിയാമെങ്കിലും പലതിനേക്കുറിച്ചും കാരണം എന്തെന്ന് വ്യക്തമല്ല. അത്തരത്തിലൊന്നാണ് പാമ്പുകളുമായി ബന്ധപ്പെട്ട് സ്ഥിരം കേള്‍ക്കുന്ന പടം പൊഴിക്കല്‍. പാമ്പുകള്‍ പടം പൊഴിക്കുമെന്ന് അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ എന്തിനാണ് അവര്‍ ഇത്തരത്തില്‍ ചെയ്യുന്നത് എന്ന് പലര്‍ക്കും അറിയില്ല.
ഒരു പാമ്പ് വര്‍ഷത്തില്‍ ആറ് മുതല്‍ എട്ട് തവണ വരെ പടം പൊഴിക്കുമെന്നാണ് പറയപ്പെടുന്നത്. മിക്കവാറും വേനല്‍ക്കാലത്താണ് പാമ്പുകള്‍ ഈ പ്രക്രിയയില്‍ ഏര്‍പ്പെടുന്നത്. പാമ്പുകള്‍ അവയുടെ പഴയതും ചത്തതുമായ പടമാണ് പൊഴിക്കുന്നത്. ഈ പ്രക്രിയയെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് വികസിക്കാനുള്ള കഴിവ് ചര്‍മ്മത്തിന് ഇല്ല എന്നതാണ് പാമ്പുകള്‍ പടം പൊഴിക്കുന്നതിന് പ്രധാന കാരണം.
ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് വളരാന്‍ വഴക്കമില്ലാത്തതിനാല്‍ തൊലി പടര്‍ന്ന് കയറുന്ന സാഹചര്യമുണ്ടാകും. പടം പൊഴിക്കല്‍ പ്രക്രിയ പാമ്പുകളെ സംബന്ധിച്ച് വളരെ കഷ്ടത നിറഞ്ഞതും വേദനയുണ്ടാക്കുന്നതുമാണ്. പടം പൊഴിക്കുന്നതിലൂടെ പാമ്പുകളുടെ ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണങ്ങുകയും പുതിയ ചര്‍മ്മം ഇഴഞ്ഞ് നീങ്ങല് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും. പുതിയ തൊലി വളര്‍ന്ന് വരുമ്പോള്‍ അത് പാമ്പുകള്‍ക്ക് കൂടുതല്‍ തിളക്കം സമ്മാനിക്കുകയും ഒപ്പം ഇണയെ ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.