SignIn
Kerala Kaumudi Online
Sunday, 24 May 2026 2.06 PM IST

പവർ ബാങ്ക് ഉപയോഗിച്ച് ഫോൺ ചാർജിംഗ്; യുകെയിലേക്കുള്ള വിമാനത്തിന് അടിയന്തര ലാൻഡിംഗ്

flight

റോം: ലഗേജിൽ സൂക്ഷിച്ച പവർ ബാങ്ക് ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നത് തുടരുകയാണെന്ന് യാത്രക്കാരൻ അറിയിച്ചതോടെ ഈജിപ്തിൽ നിന്നും യുകെയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രയ്ക്കിടെ റോമിലെ വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ഹുർഘദാ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ലുട്ടൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനത്തിന്റെ EZY 2618 എന്ന വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.

വിമാനം പറന്നുയരുന്ന സമയത്ത് ഒരു യാത്രക്കാരന്റെ ലഗേജിൽ പവർ ബാങ്ക് ചാർജ് ചെയ്യുന്നുണ്ടെന്ന് ജീവനക്കാർക്ക് വിവരം ലഭിച്ചു. ഇതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിമാനം റോമിൽ ഇറക്കിയത്. വിമാനത്തിൽ ലിഥിയം ബാറ്ററികളും പവർ ബാങ്കുകളും ഒരു ഉപകരണമായി ബന്ധിപ്പിച്ച് ചെക്ക്ഡ് ലഗേജിൽ കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. ഇവ തീപിടിത്തത്തിന് കാരണമാക്കുമെന്നതിനെ തുടർന്നാണിത്.

ക്യാബിനിലാണെങ്കിൽ ജീവനക്കാർക്ക് തീപിടിത്തമുണ്ടായാൽ അടിയന്തര നടപടികൾ സ്വീകരിച്ച് തീ അണയ്ക്കാൻ കഴിയും. എന്നാൽ ഡെക്കിന് താഴെയുള്ള തീ പടർന്നാൽ ശ്രദ്ധിക്കാതെ പടർന്ന് വലിയ അപകടത്തിന് കാരണമായേക്കാം. സുരക്ഷാ ചട്ടങ്ങൾക്ക് അനുസൃതമായി മുൻകരുതൽ എന്ന നിലയിലാണ് ക്യാപ്റ്റൻ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് വിമാനക്കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തത്. യാത്രക്കാർക്ക് ഹോട്ടൽ മുറികളും ഭക്ഷണവും എയർലൈൻ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, UK, LATEST NEWS, FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360