SignIn
Kerala Kaumudi Online
Wednesday, 10 June 2026 12.50 AM IST

ഇന്ത്യൻ നാവികർ യാത്രചെയ്‌ത എണ്ണ ടാങ്കറിനെ ആക്രമിച്ചത് അമേരിക്കതന്നെ, കാരണം ഈ ശ്രമം

ship-attacked

മസ്‌കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട കപ്പലിനെ ആക്രമിച്ചത് യു.എസ് എന്ന് സ്ഥിരീകരണം. നാവിക ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ചതിനാലാണ് ആക്രമണമെന്ന് യു.എസ് വ്യക്തമായി. തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് പലാവു പതാക വഹിക്കുന്ന 'എം.ടി മാരിവെക്സ് ' എണ്ണ ടാങ്കറിന് യു.എസ് മിസൈൽ പതിച്ച് തീപിടിച്ചത്. 24 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ നേവി രക്ഷപെടുത്തി. ഇറാനിയൻ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് കപ്പലിനെ യു.എസ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇറാനും ഇസ്രായേലും പരസ്പരമുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണ്. ലബനനിലെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേലി നഗരങ്ങളിലേക്കും രണ്ട് വ്യോമതാവളങ്ങളിലേക്കും ഇറാൻ കഴിഞ്ഞദിവസം മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും മറ്റു പ്രധാന നഗരങ്ങളിലും പോർവിമാനങ്ങൾ ഉപയോഗിച്ച് മിസൈൽ ആക്രമണങ്ങൾ നടത്തിയാണ് ഇസ്രായേൽ ഇതിന്‌ തിരിച്ചടി നൽകിയത്.

ഇന്ന് തെക്കൻ ലബനനിലെ ഫാർ റെമാനിൽ ഇസ്രയേലി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായാണ് വിവരം. ഉത്തരവ് ലഭിച്ചാലുടൻ ഇറാനിലെ ഉൾപ്രദേശങ്ങളിലടക്കം ഇനിയും ശക്തമായ ആക്രമണത്തിന് തങ്ങൾ തയ്യാറാണെന്ന് ഇസ്രയേൽ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയ എയാൽ സമീർ പറഞ്ഞു. കൂടുതൽ പ്രധാനവും ശക്തവുമായ തിരിച്ചടിക്ക് തയ്യാറായിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, SHIP, ATTACKED, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360