എം.എസ്.എം.ഇ വായ്‌പ പുനഃക്രമീകരണം, ഏഴ് ലക്ഷം സംരംഭകർക്ക് നേട്ടമാകുമെന്ന് കേന്ദ്രം

Monday 11 February 2019 9:56 AM IST
cash

ന്യൂ​ഡ​ൽ​ഹി​:​ ​സൂ​ക്ഷ്‌​മ​-​ചെ​റു​കി​ട​-​ഇ​ട​ത്ത​രം​ ​സം​ര​ഭ​ക​ർ​ക്ക് ​(​എം.​എ​സ്.​എം.​ഇ​)​​​ ​നാ​ൽ​കി​യ​ ​ബാ​ങ്ക് ​വാ​യ്‌​പ​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കു​ന്ന​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​പാ​ക്കേ​ജി​ന്റെ​ ​ഗു​ണം​ ​ഏ​ഴ് ​ല​ക്ഷ​ത്തോ​ളം​ ​സം​രം​ഭ​ക​ർ​ക്ക് ​ല​ഭി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​ധ​ന​കാ​ര്യ​ ​സേ​വ​ന​ ​സെ​ക്ര​ട്ട​റി​ ​രാ​ജീ​വ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​മൊ​ത്തം​ ​ഒ​രു​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വാ​യ്‌​പ​ക​ളാ​ണ് ​പു​നഃ​ക്ര​മീ​ക​രി​ക്കാ​നാ​വു​ക.​ ​ഇ​തി​ന്,​​​ 2020​ ​മാ​ർ​ച്ചു​വ​രെ​ ​സ​മ​യ​മു​ണ്ട്.


എം.​എ​സ്.​എം.​ഇ​ ​വാ​യ്‌​പാ​ ​പു​നഃ​ക്ര​മീ​ക​ര​ണം​ ​വ്യ​വ​സാ​യ​-​വാ​ണി​ജ്യ​ ​മേ​ഖ​ല​യു​ടെ​ ​സ​മ്പ​ദ്‌​സ്ഥി​തി​ ​സു​ര​ക്ഷി​ത​മാ​ക്കു​മെ​ന്നും​ ​വി​പ​ണി​യി​ൽ​ ​ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്നും​ ​രാ​ജീ​വ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​വാ​യ്‌​പാ​ ​പു​നഃ​ക്ര​മീ​ക​ര​ണ​മെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ദീ​ർ​ഘ​കാ​ല​മാ​യു​ള്ള​ ​ആ​വ​ശ്യ​മാ​ണ്.​ ​ഡോ.​ ​ഉ​ർ​ജി​ത് ​പ​ട്ടേ​ൽ​ ​ഗ​വ​ർ​ണ​റാ​യി​രി​ക്കേ,​​​ ​ഈ​ ​ആ​വ​ശ്യ​ത്തോ​ട് ​ക​ടു​ത്ത​ ​എ​തി​ർ​പ്പ് ​റി​സ​ർ​വ് ​ബാ​ങ്ക് ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​ബാ​ങ്കു​ക​ളി​ൽ​ ​കി​ട്ടാ​ക്ക​ടം​ ​കൂ​ടു​മെ​ന്ന് ​വി​ല​യി​രു​ത്തി​യാ​യി​രു​ന്നു​ ​ഇ​ത്.​ ​ന​വം​ബ​റി​ൽ​ ​ചേ​ർ​ന്ന​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​ഡ​യ​റ​ക്‌​ട​ർ​ ​ബോ​ർ​ഡ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​നി​ർ​ദേ​ശി​ച്ചി​രു​ന്നു.


ഉ​ർ​ജി​ത് ​പ​ട്ടേ​ൽ​ ​രാ​ജി​വ​യ്‌​ക്കു​ക​യും​ ​പ​ക​രം​ ​ശ​ക്തി​കാ​ന്ത​ ​ദാ​സ് ​ചു​മ​ത​ല​യേ​ൽ​ക്കു​ക​യും​ ​ചെ​യ്‌​ത​ ​പ​ശ്‌​ചാ​ത്ത​ല​ത്തി​ലാ​ണ് ​റി​സ​ർ​വ് ​ബാ​ങ്ക് ​വാ​യ്‌​പാ​ ​പു​നഃ​ക്ര​മീ​ക​ര​ണ​ ​പ​ദ്ധ​തി​ ​ക​ഴി​ഞ്ഞ​മാ​സം​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ടി​വാ​തി​ലി​ൽ​ ​എ​ത്തി​നി​ൽ​ക്കേ,​​​ ​പ​ദ്ധ​തി​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നും​ ​നേ​ട്ട​മാ​കും.​ ​വാ​യ്‌​പ​ക​ൾ​ ​കി​ട്ടാ​ക്ക​ട​ത്തി​ന്റെ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്താ​തെ,​​​ ​തി​രി​ച്ച​ട​വ് ​കാ​ലാ​വ​ധി​യും​ ​പ​ലി​ശ​യും​ ​പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​യാ​ണി​ത്.​ 25​ ​ല​ക്ഷം​ ​രൂ​പ​വ​രെ​യു​ള്ള​ ​വാ​യ്‌​പ​ക​ളാ​ണ് ​പു​നഃ​ക്ര​മീ​ക​രി​ക്കാ​നാ​വു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
YOU MAY LIKE IN BUSINESS