ഹുവാവേ വൈ9 വിപണിയിൽ; വില ₹15,​990

Saturday 12 January 2019 6:41 AM IST
phone

കൊച്ചി: ഒട്ടനവധി മികവുകളുമായി ഹുവാവേയുടെ പുത്തൻ എൻട്രി-ലെവൽ ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്‌ഫോണായ വൈ9 വിപണിയിലെത്തി. ആമസോണിലൂടെ 15ന് അർദ്ധരാത്രി മുതലാണ് വില്‌പന. വില 15,990 രൂപ. പരിമിതകാലത്തേക്ക് ബണ്ടിൽ ഓഫറായി ഫോണിനൊപ്പം 2,990 രൂപയുടെ റോക്കേഴ്‌സ് ബ്ളൂടൂത്ത് ഹാൻഡ്‌ഫ്രീ ഹെഡ്‌സെറ്ര് സൗജന്യമായി ലഭിക്കും.

സെൽഫീ പ്രിയർ, ഗെയിം, വീഡിയോ ആസ്വാദകർ എന്നിവരെ ഒരുപോലെ തൃപ്‌തിപ്പെടുത്തുന്ന ഫോണാണ് വൈ9. ആകർഷകമായ 3ഡി കർവ്ഡ് ഡിസൈൻ, മികച്ച ദൃശ്യാനുവഭം നൽകുന്ന 6.5 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.സി.ഡി ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഒറിയോ അധിഷ്‌ഠിത ഒ.എസ്., ഒക്‌ടാ-കോൺ പ്രൊസസർ, നാല് ജിബി റാം, 64 ജിബി റോം, ഡ്യുവൽ നാനോ സിം, മൈക്രോ എസ്.ഡി സ്ളോട്ട്, ഇരുണ്ട വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന,​ എ.ഐ പിന്തുണയുള്ള 16എം.പി +2എം.പി സെൽഫീ കാമറ,​ 13 എം.പി+2എം.പി റിയർ കാമറ,​ ഗ്രൂപ്പ് പോർട്രെയ്‌റ്ര് മോഡ്,​ 4000 എം.എ.എച്ച് ബാറ്രറി തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമാണ് ഹുവാവേ വൈ9. കറുപ്പ്,​ നീല നിറങ്ങളിൽ ഫോൺ ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
YOU MAY LIKE IN BUSINESS